Friday 5 August 2011

വിചാരണ

മരിച്ചു ....
കൊന്നു....
എങ്ങനെ...?
പിച്ചാത്തി കൊണ്ടു കുത്തി ...
എത്ര പ്രാവശ്യം ?
എണ്ണിയില്ല...
എന്ത് കൊണ്ട്?
എണ്ണം പ്രാധാന്യം ഉള്ളതായി തോന്നി ഇല്ല.....
എന്ത് കൊണ്ട്?
എണ്ണം വഴി തെറ്റിക്കും....
എങ്ങനെ?
അത് ലക്ഷ്യത്തില്‍ എത്തിക്കുകയില്ല...
ലക്‌ഷ്യം എണ്ണത്തിന്റെ പൂര്‍ത്തീകരണം അല്ലേ....?
എണ്ണം എപ്പോഴും ലക്ഷ്യത്തെ വഴി തെറ്റിക്കും...
തെളിവ്?
എന്‍റെ ജീവിതം...
ജീവിതത്തില്‍ നിന്ന് ഒരു സംഭവം?
എന്‍റെ ജീവിതം ഒരൊറ്റ സംഭവം ആയിരുന്നു...
മനസ്സിലായില്ല?
സംഭവങ്ങള്‍ , ഉദാഹരണങ്ങള്‍, കണക്കുകള്‍ ....
എന്നില്‍ നിലനില്‍ക്കുന്നില്ല...
അപ്പോള്‍ ഈ കൊലപാതകം?
അത് ഒരു സംഭവം അല്ല...ഒരു ഒഴിച്ചുകൂടായ്ക...അത്യന്താപേക്ഷിതം...
ഒഴിച്ചുകൂടായ്മകള്‍ സംഭവങ്ങള്‍ അല്ലേ?
അല്ല....അവ ദിനചര്യകള്‍...
കൊല ഒരു ദിനചര്യ ആവുന്നതിനെക്കുറിച്ച്?
മരണം ഒരു മറവിയാകുന്നത് പോലെ അപ്രസക്തം...

No comments:

Post a Comment