Tuesday 23 August 2011

മൂന്നില്‍ രണ്ട് ഉപ്പ്


കടല്‍ ഉറഞ്ഞുണ്ടായ ഉപ്പിലൂടെ ഭൂഖണ്ഡങ്ങള്‍ വിട്ട്‌ അവര്‍ യാത്രയായി...
മൂന്നില്‍ ഒരു ഭാഗം കര...
മൂന്നില്‍ രണ്ട് ഉപ്പ്...
മണലാരണ്യങ്ങളും പര്‍വ്വതപ്രദേശങ്ങളും...
ഈ പരന്നിറങ്ങുന്ന ഉപ്പിനു മുന്‍പില്‍ -
നിശബ്ദം...നിശ്ചലം...
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കാണിച്ച പ്രകാശത്തില്‍-
ഉപ്പ് വെട്ടിത്തിളങ്ങി...
ഉപ്പറകളുടെ ഉള്ളിലുള്ള ദീപസമൂഹങ്ങള്‍-
ഭൂഖണ്ഡങ്ങളില്‍ ഉറഞ്ഞുകൂടിയ മനുഷ്യരെ പ്രിസെര്‍വ്‌ ചെയ്യാനുള്ള അറകളായി...
കാലം കടന്നുപോകവെ, ഉപ്പുസമുദ്രം,
പിരമിഡുകളുടെ മിടുക്കോടെ ശവം സംഭരിക്കാനുള്ള-
ലോകത്തിലെ ഏക കാര്യാലയം ആയി വളര്‍ന്നു...
നയിക്കാനും നിയന്ത്രിക്കാനും ആരും ഇല്ലാതിരുന്നിട്ടും-
സ്വയം മരിച്ചു ഉപ്പിലിട്ടു കിടക്കുന്നവരുടെ,
ഒരു പ്രസ്ഥാനമായി അത് വളര്‍ന്നു...
അതിര്‍ത്തികളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ടും..
പുനരുഥാന പ്രതീക്ഷ വച്ച് പുലര്‍ത്താതിരുന്നത് കൊണ്ടും...
it is said that....'salt ocean is an undisputable territorty to preserve hunman civilization'

പതിനഞ്ച്

സ്വാതന്ത്ര്യം കയ്ക്കുന്ന ഈ പതിനഞ്ചാം തീയതി....
ഹാന്‍ഗ് ഓവര്‍ മാറ്റാന്‍ ഞാന്‍ എന്ത് ചെയ്യും...?

മദം കൊണ്ട മനസ്സും...
തിങ്ങി വിങ്ങിയ ഹൃദയവും
ഡയബറ്റിസിന്റെ ഗുളികകള്‍ കൊണ്ടും...
എങ്ങിനെ ചെറുക്കും ഞാന്‍ ഈ പതിനഞ്ചിനെ....

Tuesday 9 August 2011

ലോക മുതലാളി ദിനo

വെടിയുണ്ടകള്‍ക്കു പകരം തോക്കിന്‍ കുഴലില്‍ നിന്ന് താക്കോല്‍ കൂട്ടങ്ങളും ചെക്ക് ലീഫുകളും വരുന്നത് കണ്ടു അയാള്‍ ഞെട്ടി...

വിപ്ലവകരമായ ഒരു റെസിസ്റ്ററ്റന്സിനു സ്വയം പാപ്പരാവാനുള്ള കഴിവ് ഉണ്ടെന്നറിഞ്ഞ ദിവസം...
അയാള്‍ ലോക മുതലാളി ദിനമായി പ്രഖ്യാപിച്ചു...

എന്തിനും ഒരു മറുപുറം ഉണ്ടെന്നാണല്ലോ ഡായലക്ടിക്സ് പഠിപ്പിച്ചിട്ടുള്ളത്‌...

Sunday 7 August 2011

കടുത്തുരുത്തി a.k.a കടുത്തുരുത്തി

കടുത്തുരുത്തി മണലേല്‍
നനഞ്ഞിരുന്ന പൂച്ചയെ...
തടുത്തിരുത്തി വിലപറഞ്ഞ
കടുത്തുരുത്തിക്കാരെ....

Foot note:
മുകളില്‍ പ്രസ്ഥാവിച്ച കടുത്തുരുത്തി എന്ന ദേശം ഇപ്പോഴത്തെ കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ അടുത്തെവിടെയോ ആണെന്ന് പറയപ്പെടുന്നു...

Friday 5 August 2011

വിചാരണ

മരിച്ചു ....
കൊന്നു....
എങ്ങനെ...?
പിച്ചാത്തി കൊണ്ടു കുത്തി ...
എത്ര പ്രാവശ്യം ?
എണ്ണിയില്ല...
എന്ത് കൊണ്ട്?
എണ്ണം പ്രാധാന്യം ഉള്ളതായി തോന്നി ഇല്ല.....
എന്ത് കൊണ്ട്?
എണ്ണം വഴി തെറ്റിക്കും....
എങ്ങനെ?
അത് ലക്ഷ്യത്തില്‍ എത്തിക്കുകയില്ല...
ലക്‌ഷ്യം എണ്ണത്തിന്റെ പൂര്‍ത്തീകരണം അല്ലേ....?
എണ്ണം എപ്പോഴും ലക്ഷ്യത്തെ വഴി തെറ്റിക്കും...
തെളിവ്?
എന്‍റെ ജീവിതം...
ജീവിതത്തില്‍ നിന്ന് ഒരു സംഭവം?
എന്‍റെ ജീവിതം ഒരൊറ്റ സംഭവം ആയിരുന്നു...
മനസ്സിലായില്ല?
സംഭവങ്ങള്‍ , ഉദാഹരണങ്ങള്‍, കണക്കുകള്‍ ....
എന്നില്‍ നിലനില്‍ക്കുന്നില്ല...
അപ്പോള്‍ ഈ കൊലപാതകം?
അത് ഒരു സംഭവം അല്ല...ഒരു ഒഴിച്ചുകൂടായ്ക...അത്യന്താപേക്ഷിതം...
ഒഴിച്ചുകൂടായ്മകള്‍ സംഭവങ്ങള്‍ അല്ലേ?
അല്ല....അവ ദിനചര്യകള്‍...
കൊല ഒരു ദിനചര്യ ആവുന്നതിനെക്കുറിച്ച്?
മരണം ഒരു മറവിയാകുന്നത് പോലെ അപ്രസക്തം...